Thursday, August 20, 2009

സംഘപരിവാര്‍ പരിഷകള്‍ അറിയേണ്ടതിലേക്ക്




ജസ്വന്ത്സിംഗ് ജിന്നയെ കണ്ടെത്തുമ്പോള്‍ എം.സി.എ. നാസര്‍

'ചരിത്രത്തെ വസ്തുനിഷ്ഠമായി വേണം വിലയിരുത്താന്‍. അപ്പോള്‍ പല മുന്‍വിധികളും മാറ്റേണ്ടി വരും. ധാരണകള്‍ പലതും തിരുത്തേണ്ടിവരും'^ബി.ജെ.പി നേതാവും മുന്‍സൈനികനുമായ ജസ്വന്ത്സിംഗ് എന്ന 'ചരിത്രകാരന്‍' നമ്മെ ഓര്‍മിപ്പിക്കുന്നു. അഞ്ചുകൊല്ലത്തെ ഗൃഹപാഠം നടത്തി മഹത്തായ ഒരു തിരുത്തല്‍പുസ്തകവും അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നു^'ജിന്ന^ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം'. ആഗസ്റ്റ് 17ന് തീന്‍മൂര്‍ത്തി ലൈബ്രറി ഓഡിറ്റോറിയത്തിലാണ് മുഹമ്മദലി ജിന്നയെക്കുറിച്ച ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം നടന്നത്. സിംഗിന്റെ കൈയൊപ്പോടു കൂടിയ പുസ്തകം ഏറ്റുവാങ്ങാന്‍ ആദ്യം മുന്നില്‍ നിന്നവരില്‍ പാക് ഹൈക്കമീഷണര്‍ ശാഹിദ് മാലികും ഉണ്ടായിരുന്നു. തങ്ങളുടെ രാഷ്ട്രപിതാവിന്റെ നന്‍മകളെ വാഴ്ത്തി സംഘ്പരിവാര്‍ സഹയാത്രികനായ മുന്‍മന്ത്രി ജീവചരിത്രപുസ്തകം പുറത്തിറക്കുമ്പോള്‍ അത് ചരിത്രത്തിലെ 'ശ്രദ്ധേയമായ നീക്കം' തന്നെയാണെന്ന് ശാഹിദ് മാലിക് ആവേശം കൊണ്ടു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ പുസ്തകപ്രകാശന ചടങ്ങില്‍നിന്ന് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ മുഴുവന്‍ ബി.ജെ.പി നേതാക്കളും വിട്ടുനിന്നതോടെ ഉറപ്പായിരുന്നു എന്തോ പന്തികേടുണ്ടെന്ന്. ഈ വിശുദ്ധരക്തത്തില്‍ പങ്കില്ലെന്നുറപ്പിക്കുകയായിരുന്നു അവര്‍. ജിന്നയുടെ ജീവചരിത്രരചന ജസ്വന്ത്സിംഗിനെ ബി.ജെ.പിയില്‍നിന്ന് പുറന്തള്ളുന്നതില്‍ കലാശിക്കുമ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു ഐറണിയായി അതു മാറുന്നു. ശരിക്കും കലികാലം.

'മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയ ജീവചരിത്രം എഴുതണമെന്നത് ഏറെക്കാലമായി എന്റെ ദാഹമായിരുന്നു. ഒരു ചിന്തയായി ഇത് വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ട്ു. 1999ല്‍ ആണ് അവസരം ഒത്തുവന്നത്. അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം ലാഹോറിലേക്കുള്ള ഐതിഹാസിക ബസ് യാത്രയില്‍ 'മിനാറെ പാക്കിസ്ഥാന്‍' സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. (1940 മാര്‍ച്ച് 23ന് പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിനു വേണ്ടി സര്‍വേന്ത്യാ മുസ്ലിംലീഗ് പ്രമേയം പാസാക്കിയ ലാഹോറിലെ ഇഖ്ബാല്‍ പാര്‍ക്കില്‍ അതിന്റെ സ്മരണക്കായി നിര്‍മിച്ച 60 മീറ്റര്‍ ഉയരമുള്ള ടവറാണ് മിനാറെ പാക്കിസ്ഥാന്‍). അവിടെനിന്ന് തിരിച്ചു പോരുമ്പോള്‍ ജിന്നയെക്കുറിച്ച് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഇതുവരെ ഒരു ജീവചരിത്രം എഴുതിയിട്ടില്ല എന്നത് എന്നെ അസ്വസ്ഥനാക്കി. ആ ശൂന്യത നികത്തണമെന്ന് എനിക്കു തോന്നി. എന്നാല്‍ 2004ല്‍ മാത്രമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കാന്‍ എനിക്ക് സാധിച്ചത്'.

ഇന്ത്യയിലെ ഇസ്ലാമികചരിത്രം മുതല്‍ പാക്കിസ്ഥാന്‍ രൂപവത്കരണം വരെയുള്ള ചരിത്രസംഭവങ്ങളാണ് പരമാവധി സൂക്ഷ്മതയോടെ 669 പേജുകളുള്ള പുസ്തകത്തില്‍. ആധികാരികരേഖകളുടെ ബലത്തില്‍ സത്യസന്ധമായ ജിന്നാ വിലയിരുത്തലാണ് ഇതെന്ന് ജസ്വന്ത്സിംഗ് ഉറപ്പിച്ചുപറയുന്നു. ജിന്നയുടെ ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണിത്. പുസ്തകത്തില്‍ സിംഗ് ഉറപ്പിച്ചുപറയുന്ന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ഒട്ടേറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ മഹാനായ നേതാവാണ് ജിന്ന. രണ്ട്, ഇന്ത്യാവിഭജനത്തിന് ജിന്നയെ പഴിക്കുന്നത് അന്യായമാണ്. മൂന്ന്, മുസ്ലിംതാല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുമ്പോഴും മതേതരവീക്ഷണത്തില്‍ നിന്ന് ജിന്ന വ്യതിചലിച്ചിരുന്നില്ല. നാല്, നെഹ്റുവും പട്ടേലും സ്വീകരിച്ച കേന്ദ്രീകൃതനയം വിഭജനത്തിന് വഴിയൊരുക്കി. അഞ്ച്, വിഭജനാനന്തര ഇന്ത്യയില്‍ ഏറ്റവും വലിയ വിലയൊടുക്കേണ്ടി വന്നത് മുസ്ലിംകളാണ്.

ആര്‍.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ പൊളിച്ചടുക്കുന്നിടത്താണ് പുസ്തകം ശ്രദ്ധിക്കപ്പെടുന്നത്. സംഘ്പരിവാറിന്റെ ആശയാടിത്തറയാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. വഴിതിരിഞ്ഞ ഈ നടത്തം നാളിതു വരെയുള്ള കാവിപ്രചാരണത്തിന്റെ അടിത്തറയിളക്കാന്‍ ശക്തമാണ്്. ജസ്വന്തിന്റെ ജിന്നയെ അംഗീകരിച്ചാല്‍ പൊള്ളുന്ന കുറെ ചോദ്യങ്ങള്‍ക്ക് സംഘ്പരിവാര്‍ മറുപടി നല്‍കേണ്ടി വരും.ഇതൊഴിവാക്കാന്‍ നല്ലത് സിംഗിന്റെ ജിന്നയെ തള്ളിപ്പറയുകയാണ്. ജസ്വന്തിനെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുകയാണ്. മുഴുവന്‍ പരിവാര്‍സംഘടനകള്‍ക്കും വേണ്ടി രാജ്നാഥ്സിംഗ് ഈ ദൌത്യം നിര്‍വഹിക്കുകയും ചെയ്തു.

കാവിരാഷ്ട്രീയത്തിന്റെ ചരിത്രാഖ്യാനം വെച്ചുനോക്കുമ്പോള്‍ അഖണ്ഡഭാരതം വെട്ടിമുറിച്ചതിന്റെ ഒന്നാംപ്രതി മുഹമ്മദലി ജിന്ന തന്നെ. അദ്ദേഹം ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും ഇവര്‍ പതിറ്റാണ്ടുകളായി മനസ്സില്‍ ഉറപ്പിച്ചു വാദിച്ചുവരുന്നു. 'പാക്കിസ്ഥാന്‍ കിട്ടിയ സ്ഥിതിക്ക് മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ ഇനിയെന്തു കാര്യം' എന്ന കാവി മുരള്‍ച്ചക്ക് ആക്കം പകരുന്നതും ഇതേ വികലനിലപാട് തന്നെ. ജിന്ന കഴിഞ്ഞാല്‍ ഗാന്ധിജിയിലും നെഹ്റുവിലുമാണ് സംഘ്പരിവാര്‍ അഖണ്ഡഭാരത നഷ്ടത്തിന്റെ പ്രേരണാകുറ്റം ചാര്‍ത്തുന്നത്. എന്നാല്‍ ജസ്വന്തിന്റെ പുസ്തകം ഈ പട്ടിക തലകീഴ്മേല്‍ മറിക്കുകയാണ്. അതുപ്രകാരം പാക് പിറവിയുടെ ഒന്നാം പ്രതി നെഹ്റുവും രണ്ടാം പ്രതി സര്‍ദാര്‍ പട്ടേലുമാണ്. ആദ്യത്തേത് സഹിക്കാം. എന്നാല്‍ പട്ടേലിനെ സ്പര്‍ശിച്ചാല്‍ കാവിസംഘം വെറുതെയിരിക്കില്ല. 'ഇന്ത്യ കണ്ട മികച്ച ദേശീയവാദിയും ധൈര്യശാലി'യുമാണ് രാജ്നാഥ്സിംഗിന്റെ ഭാഷയില്‍ സര്‍ദാര്‍ പട്ടേല്‍. ഗുജറാത്തില്‍ അദ്ദേഹം ദേശീയതയുടെ നിറപ്രതീകമാണ്. പട്ടേലിന്റെ പുനരവതാരമാകാനുള്ള മല്‍സരത്തിലാണ് നരേന്ദ്രമോഡി പോലും.'ഛോട്ടാസര്‍ദാര്‍' എന്ന് അനുയായികള്‍ വിളിക്കുമ്പോള്‍ ആ മുഖത്തെ ആവേശം കാണേണ്ടതു തന്നെ.
ജസ്വന്ത് സിംഗിന്റെ ഉള്ളില്‍ പൊടുന്നനെ ജിന്നാപ്രണയം വന്നുകൂടിയതിന്റെ താല്‍പര്യം തല്‍ക്കാലം മാറ്റിവെക്കുക. വൈകിയാണെങ്കിലും ചരിത്രത്തിന്റെ നേര്‍വായന നടത്താനുള്ള ഭാഗികമായ സത്യസന്ധതയെങ്കിലും പുലര്‍ത്തുന്നു എന്നതാണ് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകം. ഭാവി ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്റെ നുകത്തിനു കീഴില്‍ മുസ്ലിംകള്‍ അകപ്പെടുമെന്ന ഭീതി ജിന്നയെ സമ്മര്‍ദ രാഷ്ട്രീയവുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചെന്നാണ് സിംഗ് പറയുന്നത്.അഖണ്ഡഭാരതം സ്വപ്നം കണ്ടവര്‍ വിഭജനത്തില്‍ വഹിച്ച കൃത്യമായ പങ്കും ജസ്വന്ത് സിംഗിന് ഗവേഷണവിഷയമാക്കാം. ബ്രിട്ടീഷുകാരുമായി കൈകോര്‍ത്ത് ജിന്ന പ്രത്യേകരാഷ്ട്രം സ്വന്തമാക്കിയെന്ന ധാരണയും സിംഗ് തിരുത്തുന്നു. അതിലൂടെ ഗാന്ധിജിയും ജിന്നയും കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഹിന്ദു^മുസ്ലിം മൈത്രിയുടെ പ്രതീകങ്ങളായി ഇരുവരും മാറുന്നു. അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ഗാന്ധിജിക്കും ജിന്നക്കും നല്ല ബന്ധം നിലനിര്‍ത്താനായതിന്റെ തെളിവുകളും പുസ്തകത്തില്‍ ധാരാളമായുണ്ട്.

ലിബറല്‍ ചിന്താഗതിയും ആധുനിക ജീവിതവും കൈക്കൊണ്ട ജിന്നയുടെ ഇന്ത്യന്‍പ്രതിബദ്ധത പുസ്തകം ശക്തമായി വരച്ചുകാട്ടുന്നു. കോണ്‍ഗ്രസിനുള്ളില്‍ മാത്രമല്ല, മുസ്ലിംലീഗ് വേദികളിലും ജിന്ന മതേതരവ്യക്തിത്വം തന്നെയാണ് ഉയര്‍ത്തിപ്പിടിച്ചത്. 1924 മെയ് 24ന് ലാഹോറില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ പതിനഞ്ചാം സെഷനില്‍ നടത്തിയ അധ്യക്ഷ പ്രഭാഷണത്തില്‍ ജിന്ന പറഞ്ഞു: 'ഭാവിഫലം നന്‍മയോ തിന്‍മയോ എന്തു തന്നെയാകട്ടെ. ഇതേ ആവേശത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളുമായി മുന്നേറണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു. പല അബദ്ധങ്ങളും സംഭവിച്ചു. വിഡ്ഢിത്തങ്ങള്‍ പലത് നടന്നു. അതിനിടയില്‍ ചില നല്ല കാര്യങ്ങളും നേടാനായി. ഇന്ത്യക്ക് പൂര്‍ണസ്വരാജ് നേടാനുള്ള തുറന്ന പ്രസ്ഥാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം'. ജിന്ന ഇത്രകൂടി പറഞ്ഞു: ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള രാഷ്ട്രീയ ഐക്യമായിരിക്കണം സ്വരാജിന്റെ ആത്യന്തിക ലക്ഷ്യം. രണ്ടു വിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കാനും പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയാതെ വരുന്നതാണ് വിദേശഭരണം തുടരാന്‍ വഴിയൊരുക്കുന്നത്'
രാജ്യത്തിന്റെ വിശാലതാല്‍പര്യം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയാതെ വരുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ കൂടി തെളിവാണ് വിഭജനം. 'എപ്പോഴും സ്വാതന്ത്യ്രവും ഐക്യവും ഉദ്ഘോഷിക്കുന്നവര്‍ പ്രശ്നപരിഹാരത്തിനുള്ള അര്‍ഥപൂര്‍ണമായ നടപടിയൊന്നും നിര്‍ദേശിക്കാത്തവരാണ്. നീതിയും തുല്യതയും മാത്രമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന്റെ പകുതി ജോലി കഴിഞ്ഞു'
ഒരു കൂട്ടര്‍ അടിമകളും മറുവിഭാഗം ജേതാക്കളുമായിരിക്കെ, കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്നും ഒരിക്കല്‍ ജിന്ന ഉണര്‍ത്തി. ഒടുവില്‍ അതുതന്നെ സംഭവിച്ചു^വേദനിപ്പിക്കുന്ന ഇന്ത്യാ വിഭജനം. രാജ്യം വെട്ടിമുറിച്ചതിന്റെ പൊള്ളുന്ന വേദനകള്‍ പങ്കുവെക്കേണ്ടി വന്നവര്‍ ഇന്നും അങ്ങനെതന്നെ കഴിയുന്നു. സ്വാതന്ത്യ്രത്തിന്റെ ആഘോഷത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി വര്‍ഗീയ കലാപങ്ങളുടെ പരമ്പരയായിരുന്നു അരങ്ങേറിയത്. ദല്‍ഹിയില്‍ അധികാര രാഷ്ട്രീയത്തിന്റെ അസ്തിവാരം ഉറപ്പിക്കാനുള്ള ആവേശത്തിലായിരുന്നു ഒരു വിഭാഗം നേതാക്കള്‍. തെരുവുകളില്‍ അടിഞ്ഞു കൂടിയ കബന്ധങ്ങള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ഗാന്ധിജിയും മറ്റും. ഒരു രാജ്യത്തിന്റെ ദുര്‍വിധിയുടെ നാളുകള്‍.

വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിം സമൂഹം നേരിട്ട പരാധീനതകളും ദുരിതങ്ങളും വിവരിച്ച് ജസ്വന്ത് സിംഗ് സങ്കടം കൊള്ളുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മുസ്ലിംകളുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതാകുമായിരുന്നു^സിംഗ് പറയുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ ദുരിതപര്‍വത്തിന് തന്റെ പാര്‍ട്ടിയും അതിന്റെ ആശയാടിത്തറയും വഹിച്ച പങ്കിനെക്കുറിച്ച് ജസ്വന്ത് സിംഗ് കുറ്റകരമായ മൌനം പാലിക്കുകയാണ്. പതിറ്റാണ്ടുകളായി മുസ്ലിംസമൂഹത്തെ വേട്ടയാടുന്ന രാഷ്ട്രീയസമീപനത്തിന്റെ ആനുകൂല്യം പറ്റിയാണ് ജസ്വന്ത്സിംഗ് കേന്ദ്രമന്ത്രി വരെ എത്തിയത്. സവര്‍ക്കറും മറ്റും ആവിഷ്കരിച്ച വിഷലിപ്തമായ വര്‍ഗീയ സമീപനത്തിന്റെ രാഷ്ട്രീയമാണ് ഇന്നും ബി.ജെ.പി കൊണ്ടാടുന്നതും. ദേശീയ പോരാട്ടത്തിന്റെ നല്ല നാളുകളെപ്പോലും വര്‍ഗീയവത്കരിച്ച് ശത്രുവിന്റെ താല്‍പര്യങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുകയായിരുന്നല്ലോ ഇവര്‍.

വിഭജനത്തിനും പതിറ്റാണ്ടുകള്‍ക്കു മുമ്പെ മുസ്ലിംകളെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ദേശീയവാദിയായ ജിന്ന എന്തുകൊണ്ട് പാക്വാദത്തിലേക്ക് വഴിമാറിയെന്ന ചോദ്യം പ്രധാനമാണ്. ഇതിന് വ്യക്തമായ സൂചനകള്‍ നല്‍കുന്ന ജസ്വന്ത് പക്ഷേ, അക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാത്രം തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുകയാണ്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകള്‍ അകറ്റപ്പെട്ടതിലും സിംഗ് പരിതപിക്കുന്നു. ഹിന്ദു മഹാസഭയും ആര്‍.എസ്.എസും അതിനു മുമ്പെ തന്നെ ഈ വിഭാഗത്തെ ക്രൂരമായി അകറ്റാനും വിദ്വേഷപ്രചാരണത്തിലൂടെ ഒറ്റപ്പെടുത്താനും ശ്രമിച്ച കാര്യം സിംഗിന് അറിയാത്തതല്ല. അത്തരം ചരിത്രരേഖകളൊന്നും ജസ്വന്ത് സിംഗിന്റെ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുമില്ല. എന്തായാലും വിഭജനത്തോട് മാത്രം അതിനെ ചേര്‍ത്തുകെട്ടുന്നത് അനീതിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത്. ആസൂത്രിതമായിരുന്നു പല കേന്ദ്രങ്ങളില്‍ നിന്നു നടന്ന നീക്കങ്ങളത്രയും. ഇന്ത്യന്‍ മുസ്ലിം സ്ഥിതി പട്ടികജാതി^വര്‍ഗത്തേക്കാള്‍ ദുരിതപൂര്‍ണമാണെന്ന് ആറു പതിറ്റാണ്ടിന്റെ ചരിത്രം പഠിച്ച് സച്ചാര്‍ കമീഷന്‍ വരച്ചിടുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആറു പതിറ്റാണ്ടിന്റെ സാമൂഹികപരിസരവും തന്നെയാണ് ഒന്നാം പ്രതികള്‍.
വൈരുധ്യം അതല്ല. അദ്വാനിയുടെ ഉള്ളിലുമുണ്ടായിരുന്നു ഒരു ജിന്നപ്രേമം. 2005ല്‍ ജിന്നയോടുള്ള അനുഭാവം അദ്വാനി തുറന്നു പ്രകടിപ്പിച്ചതുമാണ്. 2005 ജൂണില്‍ കറാച്ചി സന്ദര്‍ശിച്ച നേരത്താണ് അത് പുറത്തുവന്നത്. ഹിന്ദു^മുസ്ലിം ഐക്യത്തിന്റെ അംബാസഡറായിരുന്നു ജിന്നയെന്ന് അന്ന് അദ്വാനി പറഞ്ഞു. 1947 ആഗസ്റ്റ് 11ന് പാക് ഭരണഘടനാ അസംബ്ലിയില്‍ ഒരു സെക്കുലര്‍ സ്റ്റേറ്റിന്റെ സുദൃഢമായ പ്രഖ്യാപനമായിരുന്നു ജിന്ന നടത്തിയതെന്നുകൂടി വ്യക്തമാക്കാന്‍ അദ്വാനി മറന്നില്ല. ബി.ജെ.പി പ്രസിഡന്റ് കൂടിയായ അദ്വാനിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് ദഹിച്ചില്ല. 2005 ജൂണില്‍ പാര്‍ട്ടി ജിന്നയോടുള്ള നയം വ്യക്തമാക്കുമാറ് പ്രമേയം പോലും പാസാക്കി: 'ജിന്നയുടെ നിലപാടുകള്‍ എന്തായിരുന്നാലും അദ്ദേഹം സ്ഥാപിച്ച രാഷ്ട്രം മതാത്മകം തന്നെയായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും വെവ്വേറെ രാഷ്ട്രം എന്ന ആശയംതന്നെ ബി.ജെ.പി അംഗീകരിക്കുന്നില്ല. ജിന്ന ആവിഷ്കരിച്ച, ബ്രിട്ടീഷുകാര്‍ പിന്തുണച്ച വര്‍ഗീയാടിസ്ഥാനത്തിലുള്ള ഇന്ത്യാവിഭജനത്തോട് പാര്‍ട്ടിക്ക് എന്നും എതിര്‍പ്പായിരുന്നു'.

അഖണ്ഡ ഭാരതം സാക്ഷാത്കരിക്കാതെ സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കാന്‍ കഴിയില്ല എന്നാണ് ഇന്നും ആര്‍.എസ്.എസ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. പാക്കധീന കശ്മീര്‍ മാത്രമല്ല, പാക്കിസ്ഥാനും ബംഗ്ലാദേശും പിടിച്ചടക്കി ഇന്ത്യയുടെ വിപുലീകരണം സാധിക്കണമെന്നു പറയാനും സംഘ് നേതാക്കള്‍ക്ക് മടിയില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടി ബി.ജെ.പിയുടെ ദിശാബോധം നഷ്ടപ്പെടുത്തിയിരിക്കുന്നു. ജസ്വന്ത് സിംഗിനെ പടിക്കു പുറത്താക്കിയതു കൊണ്ടോ 'ചിന്തന്‍ ബൈഠക്' കൊണ്ടോ മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ ദിശാനഷ്ടം. ഇന്ത്യയെ, ഇവിടെയുള്ള വിവിധ ജനവിഭാഗങ്ങളെ ഒന്നായി കാണുന്ന വിശാല മനോഭാവം ഇന്നും പാര്‍ട്ടിക്ക് അന്യമാണ്. അന്യതാബോധവും ഒറ്റപ്പെടുത്തലും അവഗണനയും പേറുന്ന സാഹചര്യമാണ് ഒഴിവാക്കപ്പെടേണ്ടത്.ജസ്വന്ത് സിംഗ് പറഞ്ഞതു പോലെ മുന്‍വിധികള്‍ തിരുത്താതെ പറ്റില്ല.ജിന്നയുടെ കാര്യത്തില്‍ മാത്രമല്ല ഇതു വേണ്ടത്്. ചരിത്രം മാത്രമല്ല വര്‍ത്തമാനവും ഏറെ പ്രധാനമാണ്.

Wednesday, August 19, 2009

"യുക്തിവാദം: കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും"

യുക്തിവാദ ബ്ലോഗിലെ കമന്റ്

https://www.blogger.com/comment.g?blogID=8034707030601815444&postID=1711820777009527243&page=1

എല്ലാം മതങ്ങളും യുക്തിവാദികളെ സംബന്ധിച്ചേടത്തോളം ഒരു പോലെയാണെന്നാണ് എന്റെ വിശ്വാസം.
ഇനി ശ്രീ.ജബ്ബാര്‍ പറയുന്നത് പോലെ ഇസ്ലാം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കില്‍ എല്ലാം മുസ്ലിംഗളുടെയും വീട്ടില്‍ ഒരു ക അബയുടെ ചെറുപത്പ്പോ മറ്റോ ഉണ്ടാവേണ്ടതായിരുന്നു.അല്ലെങ്കില്‍ പള്ളികളില്‍ ക അബയുടെ ചിത്രമെങ്കിലും ഉണ്ട്റ്റവേണ്ട്റ്റതായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ ഇതുവരെ കണ്ട്റ്റിട്ടില്ല.
മുഹമ്മദിന്‍ അധികാരവും മറ്റും കിട്ടുന്നതിന്‌ വേണ്ടിയാണ് . ഇസ്ലാം എന്നും ഖുര്‍ ആന്‍ എന്നും പറയുന്ന മാഷിന്‌ ഒന്നാലോചിക്കാമായിരുന്നു. മക്കാ വിജയത്തിന് ശേഷം മുഹമ്മദ് മദീനയിലേക്ക് തിരിച്ചു പോയി എന്നുള്ള സത്യം. ഇയാള്‍ പറയുന്നത് പോലെ വിഗ്രഹാരാധന മുഹമ്മദിന്റെ വീക്ക്നെസ്സ് ആയിരുന്നെങ്കില്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം മദീനയില്‍ ചിലവഴിച്ച മുഹമ്മദിന് അവിട്റ്റെ ഒരു വിഗ്രഹം സ്ഥാപിച്ചു കൂട്റ്റായിരുന്നോ ? അതിന് വല്ല തെളിവും ഇയാളുട്റ്റെ പക്കലുണ്ടോ ?
ലോകത്ത് ഒരു മുസ്ലിമും വിഗ്രഹങ്ങളെ ആരാധിക്കുന്നത് എന്റെ അറിവില്‍ ഇല്ല. ഇനി താതികമായി പറയുകയാണെങ്കില്‍ ഹിന്ദുക്കളും , ക്യസ്ത്യാനികളും

ചിത്രങ്ങളെയോ , രൂപങ്ങളെയോ അല്ല ആരാധിക്കുന്നത്. അതിലൂടെ ദൈവത്തിനെ തന്നെയാണ്.
പിന്നെ ഹുബല്‍ എന്ന ക അബയുട്റ്റെ അടുത്തുള്ള കിണ്‍നറിലെ ‘ഹുബല്‍’ എന്ന വിഗ്രഹം ഇപ്പോള്‍ എന്റെ വീട്ടില്‍ ഉണ്ട്. ഞാനിപ്പോള്‍ അതാണ്‌ ആരാധിക്കുന്നത്. ഒരിക്കല്‍ ഹജ്ജിന്പോയപ്പോള്‍ കിണറ്ര് നന്നാക്കുമ്പോഴാണ് അത് കിട്ടിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. ജബ്ബാര്‍ പറഞ്ഞ ഹുബല്‍ ആണല്ലോ എന്ന് മനസ്സിലായ ഉടനെ കൊണ്ടു പോരുകയായിരുന്നു.
(ഈ കമന്റ് വെളിച്ചം കാണില്ലെന്ന് സംശയം തോന്നുന്നു ആയതിനാല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഇടുന്നതാണ്) - ജാഗ്രതൈ

Tuesday, April 7, 2009

ഭീകരവാദികള്‍ ഉണ്ടാകുന്നത്

http://vakrabuddhi.blogspot.com/2009/04/blog-post.html?showComment=1239086880000#c808984323922844791

ഭീകരവാദികള്‍ ഉണ്ടാകുന്നത്

സിക്ക് തീവ്രവാദം കൊടുമ്പിരികൊണ്ട സമയത്ത്,തലയില്‍ കെട്ടുള്ള ആരെ കണ്ടാലും സിക്ക് തീവ്രവാദി എന്ന് വിളിക്കുന്ന കാലമുണ്ടായിരുന്നു. അന്ന് തലപ്പാവ് വെച്ച സിക്ക്കാരെ കണ്ട കുട്ടികള്‍ അടക്കം പേടിച്ചു കരഞ്ഞു. എന്നിട്ടും ആരും സിക്ക് താടിയും തലപ്പാവും മാറ്റണമെന്ന് ശഠിച്ചില്ല.അതിന് കാരണം എല്ലാ സിക്ക് കാരും തീവ്രവാദികളല്ല എന്നായിരുന്നു. അതി ശക്തമായ വസ്ത്ര ധാരണത്തിലടക്കം പുലര്‍ത്തുന്നവരാണ് സിക്ക് കാര്‍. പ്രധാനമന്ത്രിയടക്കം തലപ്പാവ്‌ ധരിക്കുന്നു. ഒരു പ്രശ്നവുമില്ല. പക്ഷെ കാര്യം മുസ്ലിംഗളില്‍ എത്തുമ്പോള്‍ സംഗതി തിരിഞ്ഞു മറിയുന്നു.പ്രവാചകന്‍ മുഹമ്മദ് താടി വെച്ചിരുന്നു. അത് പിന്തുടരുന്നവര്‍ “സുന്നത്ത്” (പ്രവാചകനെ) പിന്തുടരല്‍ എന്ന രീതിയില്‍ താടി വെക്കുന്നു. താടി വെക്കുന്നവരെയും ഞെരിയാണിക്ക് മുകളില്‍ തുണിയുടുക്കുന്നവരെയും കണ്ടാല്‍ തീവ്രവാദിയാണെന്ന് തോന്നുന്ന അസുഖത്തിന് പറയുന്ന പേരാണ് “മാനസിക രോഗം എന്ന് “ ഇസ്ലാമോ ഫോബിയ എന്നും ഈ അസഹിഷ്ണുതയെ വിളിക്കാം. ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ആ വ്യക്തിയാണ്. അത് സാമാന്യതക്ക് എതിരല്ലെങ്കില്‍ പിന്നെ അതിന് എതിര്‍ക്കുന്നതിനെ പറയുക “അസഹിഷ്ണുത “എന്നാണ്. ഹിന്ദുക്കള്‍ തലമറക്കാതെ സാരിയുടുക്കുന്നതും, മുസ്ലിംഗള്‍ തലയും മറ്റ് ഭാഗങ്ങള്‍ മറച്ച് പര്‍ദ്ദയിടുന്നതും, ക്യസ്ത്യാനികള്‍ ചട്ടയും കുപ്പായവും ധരിക്കുന്നതും, സിക്ക് സ്ത്രീകള്‍ തല മറക്കുന്നതും എല്ലാം അവരുടെ വിശ്വാസവും സമ്പ്രദായവും അനുസരിച്ചാണ്. അതിനെയെല്ലാം ആ രീതിയില്‍ കാണാതെ മറ്റ് കോനുകളില്‍ കൂടി കാണുന്നതിനെയും തീവ്രവാദം എന്ന് പറയാം. ഇന്ത്യയിലെ തന്നെ സാമ്രാജ്യത്ത പ്രോപഗണ്ടക്ക് അനുസ്യതമായി വലത് പക്ഷ മാധ്യമങ്ങള്‍ രൂപപ്പെടുത്തിയ പുതിയ തീവ്രവാദ കാരിക്കേച്ചറുകളാണ് ഈ താടി നീണ്ട ഭയം. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരവാദി നരേന്ദ്ര മോഡി നെറ്റിയില്‍ നീളെയുള്‍ല കുങ്കുമ കുറി സംഘപരിവാറുകാര്‍ നാളുകളായി അണിയുന്നതാണ്. എന്നാല്‍ ഇത് കണ്ട ആളുകള്‍ അവരെ സംശയത്തോടെ നോക്കിയാല്‍ അത് അസഹിഷ്ണുതയായി മാറും. മുസ്ലിംഗള്‍ വസ്ത്രങ്ങള്‍ മാറ്റണമെന്നും തിട്ടൂരമുയരും. ട്രെയിനില്‍ താടിവെച്ച മനുഷ്യന്‍ കയറിയാല്‍ മുറുമുറുപ്പുയരും അതിന് കുറ്റക്കാരന്‍ ആ മനുഷ്യല്ല. ഇങ്ങനെയൊരു ചിത്രം മനസ്സിലേക്ക് തൊടുത്തുവിട്ട തന്ത്രപരമായ മാധ്യമ പ്രോപ്പ്ഗണ്ടയാണ്.അത് മാറ്റേണ്ടത് അതുണ്ടാക്കിയവരാണ്. അല്ലാതെ മുസ്ലിംഗള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി മാറണം എന്നല്ല. നെറ്റിയില്‍ നീളന്‍ കുറിയും കയ്യില്‍ ചില്വാനം കെട്ടുകളുമായി നടക്കുന്നവനെ കണ്ടാല്‍ അവന്‍ സംഘപരിവാറുകാരനാണെന്ന് ആളുകള്‍ ധരിക്കും എന്ന് കരുതി. എല്ലാവരും ഇനി മുതല്‍ ഇതൊന്നും ധരിക്കരുത് എന്ന് ഒരു മുസ്ലിം പറയുന്നത് എത്രത്തോളം പ്രതിലോമകരമാണോ അത്ര തന്നെ പ്രതിലോമകരമാണ് താങ്കളുടെ ഈ പോസ്റ്റ്. താങ്കളുടെ ഉദ്ദേശ ശുദ്ധിയെ മാനിക്ക്കുന്നു പക്ഷെ അതിന് താങ്കള്‍ പറഞ്ഞ പരിഹാരങ്ങള്‍ അപ്ലം കടനു പോയി എന്ന് മാത്രം.കേരളത്തില്‍ മുസ്ലിംഗളില്‍ നല്ലൊരു ശതമാനം ഗള്‍ഫ്ഫ് നാടുകളുമായിപല രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നവരാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഗള്‍ഫ്ഫ് നാടുകളില്‍ പ്രചാരത്തിലുള്ള പര്‍ദ്ദയില്‍ പുതിയ പുതിയ ഫാഷനുകളും ഡിസാനുകളും വന്നതോടെ പ്രായ ഭേദമന്യ സ്ത്രീകള്‍ പര്‍ദ്ദ ധരിഛ്കു തുടങ്ങി. എന്നാല്‍ പര്‍ദ്ദ വല്‍കരണം താലിബാന്‍ വല്‍കരണമാണ് എന്ന രീതിയിലുള്ള നിര്‍ദ്ദാരണങ്ങള്‍ ഭോഷ്ക് എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. മാത്രവുല്ല നിരവധി പര്‍ദ്ദ കമ്പനികള്‍ ഇതൊരു വ്യവസായയി എടുത്തതോടു കൂടി. കേരളത്തില്‍ ഇത് വീണ്ടും പ്രചാരം നേടി. മുസ്ലിം സമുദായത്തിന്റെ മാറ്റം വസ്ത്രധാരണത്തില്‍ കൂടി തൊട്ടറിയുന്ന അങ്ങയുടെ ഈ രീതി അല്പം കടന്ന് പോയി എന്ന് പറയാതെ വയ്യ. അവസാ‍നം കൊടുത്തിരിക്കുന്ന വരികള്‍ താങ്കളുടെ അതുവരെയുള്ള കാര്യങ്ങളെ ഇല്ലാതാക്കുന്നതാണ്. സിക്കിനും, ക്യസ്റ്റ്യന്‍ പുരോഹിതര്‍ക്കും , സന്യാസിമാര്‍ക്കും ഇതൊക്കെ ആവാമെങ്കില്‍ ഈ വസ്ത്ര ധാരണ രീതിയൊക്കെ മുസ്ലിംഗള്‍ക്കും ആകാം. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനുമുള്ള മാനസിക വികാസം ഉണ്ടാകണം എന്ന് മാത്രം. തൊപ്പി ധരിക്കുന്നവനും, താടിവെക്കുന്നവനും എല്ലാം അതിലൂടെ അവന്റെ വിശ്വാസത്തിന്റെ പൂര്‍ത്തികരണം ആണ് ഉദ്ദേശിക്കുന്നത്. അത് കാഷായവും , രുദ്രാക്ഷവും അണിയുന്നത് പോലെതന്നെയാണ് മറ്റുള്ളതെല്ലാം മിഥ്യാ ധാരണകളാ‍ണ് അത് വ്യക്തമാക്കനായിരുന്നു താങ്കള്‍ ശ്രമിക്കേണ്ടിയിരുന്നത്.

http://panchasarabharani.blogspot.com/2009/04/blog-post_07.html?showComment=1239094080000#c2719559304640980505

എന്ത് കൊണ്ട് ബിജെപി
അല്‍ഭുത കുട്ടി said...
നല്ല വീക്ഷണം,പക്ഷെ ഇതൊക്കെ തന്നെയാണ് മറ്റ് രാഷ്ട്രീയ കക്ഷികളും പറയുന്നത്. ഈ തെരെഞ്ഞെടുപ്പിലും ബിജെപിയുടെ നയപരിപാടികള്‍ പ്രധാനം രാമ സേതുവും , രാമ ക്ഷേത്രവും ഭീകരതയുമൊക്കെ തന്നെയാണ്. ഇവിടെയാണ് പ്രശ്നം. ഭരിച്ച അഞ്ച് കൊല്ലത്തില്‍ ബിജെപി ചെയ്ത് കൂട്ടിയതിന്റെ തുടര്‍ച്ചയാണ് കോങ്രസ്സ് ചെയതത്. സ്വകാര്യ വല്‍കരണം, കൂടുതല്‍ സ്വതന്ത്രമായ വിപണി, ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തു കളയുക തുടങ്ങിയ നയങ്ങള്‍ ബിജെപി തൂടങ്ങി വെച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ്സാവട്ടെ അത് തുടരുകയും ചെയ്യുന്നു. എല്ലാം അവസാനം സാധാരണ ക്യഷിക്കാരന്റെ പള്ളക്ക് തന്നെ അടിച്ചു. അവന് കടം കയറി നിക്കകള്ളീയില്ലാതായി. ഇന്റര്‍ നെറ്റും മൊബൈല്‍ ഫോണും എല്ലാം വന്നെങ്കിലും അത് ഫലത്തില്‍ ജനത്തിന് ആര്‍ഭാടമായി എന്നല്ലാതെ ഇന്തയിലെ 80 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ഉപയോഗമൊന്നും കിട്ടിയില്ല. അത് മാത്രവുമല്ല ഭരിച്ചിരുന്ന സമയത്ത് രാമക്ഷേത്രം നിര്‍മിക്കാത്തന്തേ എന്ന ചോദ്യത്തിന് ഭരിച്ചിരുന്നത് ബിജെപി മാത്രമല്ല മറ്റ് ഘടക കക്ഷികളും കൂടെ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി.അതായത് ഒറ്റക്കായിരുന്നെങ്കില്‍ പണിയുമായിരുന്നു എന്ന്. ബിജെപിയും ഫലത്തില്‍ മതവും ജാതിയും ഒക്കെ വെച്ചാണ് കളിക്കുന്നത്. ഭരിച്ച അഞ്ച് കൊല്ലം നല്ല ഭരണമാണ് കാഴചവെച്ചത് എങ്കില്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപി യായിരുന്നേനെ. പകരം കാര്‍ഗില്‍, പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് കലാപം. എന്ന് വേണ്ട സകല അലമ്പുകളും ആ കാലത്ത് ഉണ്ടായി. ഇന്ത്യയെന്ന സങ്കല്പവും ദേശീയതയും എല്ലാം. ദേശീയതയും എല്ലാം ഉത്തമം തന്നെ. പക്ഷെ അതി വൈകാരികതയിലൂടെ രാഷ്ട്രീയംകളിക്കുന്ന ബിജെപിക്ക് കൂട്ടുള്ളത് ക്യമിനല്‍ പശ്ചാത്തലമുള്ള ആര്‍.എസ്.എസ് ആണ്. ഇന്ത്യ്യുടെ പൂര്‍വ്വ ചരിത്രം സുഖമുള്ള ഒന്നല്ല. നിരവധി ആക്രമണങ്ങള്‍ക്ക് വിധേയരായ സമൂഹമാണ് നമ്മുടേത്, മുഗളന്മാരും, ബ്രിട്ടീഷുകാരും, ഡച്ച് കാരും , പോര്‍ട്ടുഗ്ഗിസുകാരും എല്ലാം. എല്ലാത്തിനുമുള്ള കാരണം മതമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല. ആയിരക്കണക്കിനുള്ള നാട്ടു രാജ്യങ്ങളായിരുന്നു ഇന്ത്യ. എന്നും ചക്കളത്തി പോരും യുദ്ധവും ആയിരുന്നു തൊഴില്‍. കേരളത്തില്‍ തന്നെ എന്തായിരുന്നു അവസ്ഥ. മൂന്നും നാലും നാട്ടു രാജ്യങ്ങള്‍ ആയിരുന്നില്ലേ. തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും, മുലക്കരവും, ദേവദാസി സമ്പ്രദായവും , സംബന്ധവും എല്ലാമായി വിവേകാനാന്ദന്‍ പോലും പറഞ്ഞത് ഭ്രാന്താലയം എന്നായിരുന്നു. ഇങ്ങനെ എന്നും ഭിന്നിച്ചു നിന്ന. ഭാഷാ വേഷ് വൈവിദ്യങ്ങളില്‍ ഈ രൂപത്തിലെങ്കിലും കൂട്ടി ചേര്‍ത്തത് വൈദേശിക ശക്തികളാണ്. ആവശ്യമെന്ന് തോന്നുമ്പോള്‍ അവര്‍ തമ്മിലടിപ്പികുകയും ചെയ്തു എന്നത് വേറെ കാര്യം. എന്നാല്‍ അന്നും ഇന്നും തുടരുന്ന അധികാര വടം വലി തന്നെയാണ് ഏറ്റവും വലിയ ശാപം. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഇന്ത്യ്യില്‍ ഭാഷാ,വേഷം, മതം, മറ്റ് പല വിധ വൈവിദ്യങ്ങള്‍ ഉള്‍കൊള്ളുമ്പോള്‍ പൊട്ടലും ചീറ്റലും സ്വഭാവികം. പക്ഷെ അത് ഉള്‍കൊള്ളാനും പരിഹരിക്കാനുമുള്ള പക്വതയുള്ള ഭരണാധികാരികള്‍ നമുക്കില്ലാതെ പോയി. അതാണ് നമ്മുടെ ദുര്യോഗം. സദ്ദാം ഹുസൈന്‍ പറഞ്ഞ പോലെ. “ഇന്ത്യക്ക് എന്താണ് ഇല്ലാത്തത് എല്ലാമുണ്ട് പക്ഷെ നല്ല ഒരു ഭരണാധികാരി ഇല്ലാതെ പോയി “ എന്ന്. താങ്കള്‍ പറഞ്ഞ പോലെ ബിജെപി ഉല്‍ക്യഷ്ടമായ ചിന്തകളാണ് ഉണ്ടായിരുന്നതെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടില്ലാ‍യിരുന്നു, ഗുജറാത്ത് കലാപം ഉണ്ടാകുമായിരുന്നില്ല. അമര്‍നാഥിന്റെ പേരിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണം സംഭവിക്കുമായിരുന്നില്ല, ഭീകരത എന്ന പേരിലുള്‍ല പ്രഹസനങ്ങളും ധ്രുവീകരണവും സഭവിക്കുമായിര്ന്നില്ല. ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ പോളിംഗ് ബൂത്തുകളീല്‍ പോയി ബിജെപിക്ക് വോട്ട് ചെയ്തേനെ. പക്ഷെ ബിജെപിയും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു. സ്പോടനങ്ങള്‍ നടത്തുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ക്കെതിരെ എല്ലാം മതസ്ഥരും അപലപിച്ചപ്പോഴും അതിലും ബിജെപി ചില സന്യാസിനിമാര്‍ക്ക് വേണ്ടി വര്‍ഗ്ഗീയം കളിച്ചു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ന്യൂനപക്ഷത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ബിജെപിക്ക് കഴിയാതെ പോയി. ആര്‍.എസ്.എസ്. അടക്കമുള്‍ല സംഘപരിവാര്‍ സംഘടകള്‍ക്കുള്ള ബിജെപിയുടെ സംബന്ധം ന്യൂനപക്ഷങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്നു എന്നതാണ് സത്യം. അത് കൊണ്ടൊക്കെ തന്നെയാണ്. വേരറ്റിട്ടും അറ്റുപോകാതെ ഇപ്പോഴും പടു വിളയായി കോണ്‍ഗ്രസ്സ് നിലനില്‍ക്കുന്നത്. സ്വതന്തര ഇന്ത്യയുടേ പതിറ്റാണ്ടുകളുടെ ഭരണ നേട്ടങ്ങള്‍ എല്ലാം കോണ്‍ഗ്രസ്സിന് അവകാശപെട്ടതാണ് നേട്ടം. 100ല്‍ 10 പോലും വരില്ല എന്നു മാത്രം. എന്നാല്‍ ഇതിന് പകരമായി എന്തുണ്ട്.എന്നതാണ്. ഇടതു പക്ഷ സിദ്ധാന്തങ്ങളൊന്നും ഉള്‍കൊള്ളാന്‍ മാത്രം പക്വതയുള്ളവരല്ല ഭാരതത്തിലെ 80 ശതമാനം വരുന്ന സാധാരണ ജനങ്ങള്‍. ഇതിനിടയില്‍ വോട്ടിംഗ് ടെക്നിക്കുകള്‍ പണവും, മതവും, വര്‍ഗ്ഗീയതയും ഉപയോഗിച്ചുള്ള ടെക്നിക്കുകള്‍ക്കിടയില്‍ അവര്‍ കാലാ കാലവും പല കളികളും കളിച്ചു. വികസനം എന്ന് വെച്ചാല്‍ സ്വന്തം വികസനമായി മാറി. ഇതില്‍ ആരും പിന്നോക്കമല്ല. ഹിന്ദുക്കള്‍ക്ക് ഒരു സര്‍ക്കാര്‍ വരണം, മുസ്ലിംഗള്‍ക്ക് മറ്റൊരു സര്‍ക്കാര്‍ വരണം എന്നൊന്നും ഒരു ഇന്ത്യാ കാരനുംതാല്പര്യപ്പെടുന്നില്ല.എന്നാല്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് താലപര്യപ്പെടുന്നു താനും. ചുരുക്കത്തില്‍ വികസനത്തില്‍ ഊന്നിയ ഒരു ഭരണം കാഴചവെക്കുന്നവരായിരിക്കണം. ഇനി അധികാരത്തില്‍ വരേണ്ടത്. അതായിരിക്കണം എല്ലാവരുടെയും വാഗ്ദാനങ്ങല്‍ പക്ഷെ എല്ലാവരുടെയും പ്രഖ്യാപനങ്ങള്‍ വര്‍ഗ്ഗീയതയില്‍ ഊന്നിയതായി പോയി എന്നതാണ് ദുംഖ സത്യം.നമ്മുടെ രാജ്യത്തിന്റെ വിഭവണ്‍ഗള്‍ സംരക്ഷിച്ചും, ഇറക്കുമതിക്ക് നിറ്റന്ത്രണം ഏര്‍പ്പെടുത്തിയും സ്വാഭാവിക വികസനത്തിന് ഊന്നല്‍ കൊടുത്തുമുള്ള ഒരു ഭരണം വരാനാണ് എനിക്ക് താല്പര്യം. മന്‍ മോഹന്‍ സിംഗിനെപോലുള്‍ല സാമ്പത്തിക വിശാരദന്മാര്‍ ഉണ്ടെങ്കിലും അവര്‍ ബുദ്ധി പണയം വെച്ച് മറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ദുംഖം തോന്നുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടു നിന്ന ഒരാള്‍ എന്ന നിലക്ക് അദ്വാനി പ്രധാനമന്ത്രിയാവുന്നതിനെ ഞാന്‍ വെറുക്കുന്നു. ഞാന്‍ ഏറ്റവും വെറുക്കപ്പെടുന്ന ജന നേതാക്കന്‍ മാരില്‍ ഒരാളാണ്. നരേന്ദ്ര മോഡി.എന്റെ നിലപാടിനെ താങ്കള്‍ക്ക് ശരാശരി ന്യൂനപക്ഷ മനസ്സിന്റെ ഒരു സാമ്പിളായി താങ്കള്‍ക്ക് എടുക്കാം.ഭാവുകങ്ങള്‍

Wednesday, March 4, 2009

കമന്റ് 1

ശ്രീ.സുകുമാരന്റെ ശിഥില ചിന്തകളിലെ കമന്റ്

“ അതിനാല്‍ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ ബഹുഭൂരിപക്ഷവും ഇന്നും പഠിക്കുന്നത് മദ്രസ്സകളില്‍. അവിടെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാകാനേ വഴിയുള്ളൂ. “
തീര്‍ച്ചയായിട്ടും ഇവിടെയുള്‍ല മദ്രസകളിലും പഠിപ്പിക്കുന്നത് തീവ്രവാദം തന്നെയാണ്. മലപ്പുറം ജില്ലയിലെ തിരൂരിലെ ഒരു മദ്രസ്സയിയുടെ അടുത്ത് കൂടെ പോയപ്പോള്‍ അവിടെ ഒരു മദ്രസയില്‍ നിന്ന് കേട്ടത് ആരെയും ഞെട്ടിക്കാന്‍ തക്ക കാര്യമാണ്. അവിടെ 10 വയസ്സൂള്ള കുട്ടികള്‍ക്ക് അന്ന് എ.കെ.47 തോക്കുണ്ടാക്കുന്നതിന്റെ പ്രാക്ടിക്കല്‍ പരീക്ഷയാണ്. ആകെ ക്ലാസിലുള്ള 30 കുട്ടികളില്‍ 25 പേരും വളരെ ഭംഗിയായി ഗ്രനേഡ് ഉണ്ടാക്കുന്ന പരീക്ഷയില്‍ വിജയിച്ചു എന്ന് പ്രധാന മൌലവി പറഞ്ഞു. കൂടാതെ എകെ.47 തോക്കിന്റെ വിവിധ ഭാഗങ്ങള്‍ മേശപ്പുറത്ത് വെച്ച് 10 മിനിട്ട് കൊണ്ട് അസംബിള്‍ ചെയ്യണം 90 ശതമാനം കുട്ടികളും അത് വെറും മിനുട്ടുകള്‍ കൊണ്ട് ചെയ്യുനു. കൂടാതെ അവരുടെ ഉപന്യാസത്തിനുള്ള വിഷയം കേള്‍ക്കണോ ? “ വിഷുവും പെരുന്നാളും തമ്മിലുള്ള വ്യത്യാസമെന്ത്, ഹിന്ദുക്കളെ കൊന്നാല്‍ നരകത്തില്‍ ആകുമോ ? എന്നൊക്കെയാണ്.“ ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന മദ്രസാ അധ്യാപര്‍ക്കുള്ള ആനുകൂല്യം ഭയങ്കര സൊല്ലയാവാന്‍ പോകുകയാണ്. ഇവര്‍ ഈ പണം കൂടി ഉപയോഗിച്ച് ബോംബുണ്ടാക്കി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യും. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ ഒരു കൂട്ടം മൌലവിമാര്‍ സൌഒജന്യ ബോംബ് നിര്‍മാണ ശില്പശാല സംഘടിപ്പികുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഈ പറഞ്ഞ വര്‍ത്തകള്‍ കേരളത്തില്‍ ഏഷ്യാനെറ്റ് സം പ്രേഷണം ചെയ്യും. മംഗളം ദിനപത്രം തുടരന്‍ പ്രസിദ്ധീകരൈക്കുകയും ചെയ്യും.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.